News & Updates

സഅദിയ്യ ലോ കോളേജിൽ രണ്ടാം ബാച്ചിന് പ്രൗഢഗംഭീര തുടക്കം; പ്രവേശനവും ഇൻഡക്ഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു

സഅദിയ്യ ലോ കോളേജിൽ രണ്ടാം ബാച്ചിന് പ്രൗഢഗംഭീര തുടക്കം; പ്രവേശനവും ഇൻഡക്ഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു

22 Sep 2026
സഅദിയ്യ ലോ കോളേജ് രണ്ടാം ബാച്ച് പ്രവേശനവും ഇന്‍ഡക്ഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു

കാസര്‍ഗോഡ്: സഅദിയ്യ ലോ കോളേജിലെ രണ്ടാം ബാച്ച് വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഉദ്ഘാടനവും ഇന്‍ഡക്ഷന്‍ പ്രോഗ്രാമും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പരിപാടി കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേളോത്ത് നീലകണ്ഠന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.

ലോ കോളേജ് ഗവേണിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. (ഡോ.) അബ്ദുള്‍ ഷക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. ഹെമിന്‍ വി.വി, അബ്ദുസ്സലാം ദേളി, ടി.പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി. മുസ്തഫ മാസ്റ്റര്‍, അബ്ബാസ് ഹാജി കുഞ്ചാര്‍, അധ്യാപകരായ അഡ്വ. റിസ്വാന എന്‍.എം, അഡ്വ. അഹമ്മദ് റസൂക്കി, ഭവ്യ ശ്രീ വി., അശ്വനി എം., ഡോ. സജിന കെ., സ്മിത പ്രഭാകരന്‍, അഡ്വ. നാഷിദ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍ അഡ്വ. പി.എ. മുഹമ്മദ് സിയാദ് വിഷയാവതരണം നടത്തുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.



പടം
സഅദിയ്യ ലോ കോളേജ് രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ നിര്‍വ്വഹിക്കുന്നു.
WhatsApp Donate