ദേളി : സമസ്ത പണ്ഡിത സഭക്കും ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിനും അരനൂറ്റാണ്ട് കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചയും സനദ് ദാനവും ഒക്ടോബര്‍ 10, 11 തീയതികളില്‍ സഅദാബാദില്‍ നടക്കും. പരിപാടികള്‍ക്ക് ഒരുക്കങ്ങളായി.
പഠനം പൂര്‍ത്തിയാക്കിയ 178 വിദ്യാര്‍ത്ഥികള്‍ക്ക് സഅദി ബിരുദവും 43 വിദ്യാര്‍ഥികള്‍ക്ക് അഫ്സലി ബരുദവും വിശുദ്ദ ഖുര്‍ആന്‍ മനപാഠമാക്കിയ 20 വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് ബിരുദവും നല്‍കും.
ഇന്ന് രാവിലെ 9.30ന് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ വേദിയില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. സ്വാഗതസംഘം ട്രഷറര്‍ ഇബ്രാഹിം ഹാജി കല്ലട്രയുടെ അധ്യക്ഷതയില്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ഇസ്ലാം ഉയര്‍ത്തിപ്പിടിച്ച സ്ത്രീമഹത്വം എന്ന വിഷത്തില്‍ ക്ലാസ് നടത്തും.
വൈകുന്നേരം 4.30 ന് നടക്കുന്ന നൂറുല്‍ ഉലമ എം എ ഉസ്താദ് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗതസംഗം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തും. താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്ലിസ് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ത്വയ്യിബുല്‍ ബാഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് ഇസ്മാഈല്‍ മദനി തങ്ങള്‍ ഉജിരെ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി കുറ, സയ്യിദ് ഹിബതുല്ല അഹ്സനി അല്‍ മശ്ഹൂര്‍ നേതൃത്വം നല്‍കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. 7 മണിക്ക് ജലാലിയ്യ ദിക്റ് ഹല്‍ഖ സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
11 ഒക്ടോബര്‍, ഞായര്‍ രാവിലെ 6 മണിക്ക് മുഹ്യിദ്ദീന്‍ റാത്തീബ് സഅദിയ്യ ഗ്രാന്റ് മസ്ജിദില്‍ നടക്കും. ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. മദനീയം അബ്ദുല്ലത്വീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. 10 മണിക്ക് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അലുംനി മീറ്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
11 മണിക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തും. താജുല്‍ ഉലമ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി മീറ്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 2 മണിക്ക് സഅദി സംഗമം നടക്കും എംയുഎസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ സഅദി കൊന്നാര പ്രാര്‍ത്ഥന നടത്തും.
വൈകുന്നേരം 4.15ന് ഖതം ദുആ പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും.
5 മണിക്ക് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം പ്രഭാഷണം നടത്തും. ഹസ്സന്‍ മുസ്ല്യാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, അബദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ പരിയാരം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ, ഹനീഫ് ഹാജി ഉള്ളാള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറയും.
കഴിഞ്ഞ ദിവസം നടന്ന എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കി.