News & Updates

ആത്മീയ പ്രഭയില്‍ സഅദാബാദ്: സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാനത്തിന് ഇന്ന് സമാപനം

ആത്മീയ പ്രഭയില്‍ സഅദാബാദ്: സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാനത്തിന് ഇന്ന് സമാപനം

10 Oct 2026
ദേളി : അരനൂറ്റാണ്ട് കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ച സനദ് ദാന സമ്മേളനത്തിന് ആത്മീയ സംഗമത്തോടെ പ്രൗഢ തുടക്കം, പരിപാടി ഇന്ന് വൈകീട്ട് 248 പണ്ഡിതന്മാര്‍ക്കുള്ള സനദ് ദാനത്തോടെ സമാപിക്കും.
ശനിയാഴ്ച രാവിലെ നടന്ന കുടുംബ സംഗമം സ്വാഗതസംഘം ട്രഷറര്‍ ഇബ്രാഹിം കല്ലട്രയുടെ അധ്യക്ഷതയില്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തി. കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹനീഫ് അനീസ് പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ശറഫുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു.

നൂറുല്‍ ഉലമ എം എ ഉസ്താദ് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്വാഗതസംഗം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ അസീസ് തങ്ങള്‍, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി കെ.പി ഹുസൈന്‍ സഅദി കെസി റോഡ്, അലി അസ്‌കര്‍ ബാഖവി, കാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്‍ റസാഖ് ഹാജി, സുബൈര്‍ പടുപ്പ്, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, ഇസ്ഹാഖ് ഫൈസി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, മൊയ്തീന്‍ പനേര, സിഎച്ച് ഇഖ്ബാല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് മാണിക്കോത്ത്, അബ്ദുല്‍ കാദിര്‍ ഹാജി സംബന്ധിച്ചു. താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസ് സയ്യിദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം നേതൃത്വം നല്‍കി. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രഭാഷണം നടത്തി. ആത്മീയ പ്രഭയില്‍ ധന്യമായ ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കി. അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തി.

ഇന്ന് രാവിലെ നടന്ന മുഹ് യിദ്ദീന്‍ റാത്തീബ് ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. മദനീയം അബ്ദുല്ലത്വീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. 10 മണിക്ക് അലുംനി മീറ്റില്‍ അഹ്‌മദ് ശിറിന്‍ വിഷയാവതരണം നടത്തും. 11 മണിക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തും. താജുല്‍ ഉലമ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി മീറ്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 2 മണിക്ക് സഅദി സംഗമം നടക്കും എംയുഎസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ സഅദി കൊന്നാര പ്രാര്‍ത്ഥന നടത്തും. എപി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെകെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി നദ് വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രസംഗിക്കും.
വൈകുന്നേരം 4.15ന് ഖതം ദുആ പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും.
5 മണിക്ക് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും നടത്തും. സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം പ്രഭാഷണം നടത്തും. ഹസ്സന്‍ മുസ്ല്യാര്‍ വയനാട്, കെ കെ ഹുസൈന്‍ ബാഖവി, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, അബദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ പരിയാരം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ, ഹനീഫ് ഹാജി ഉള്ളാള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറയും.
WhatsApp Donate