News & Updates

248 യുവ പണ്ഡിതര്‍ക്ക് സനദ് നല്‍കി; താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢ സമാപ്തി

248 യുവ പണ്ഡിതര്‍ക്ക് സനദ് നല്‍കി; താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയ്ക്ക് പ്രൗഢ സമാപ്തി

11 Oct 2026
ദേളി > സഅദാബാദിനെ ധന്യമാക്കി താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാനത്തിന് പ്രൗഢ സമാപ്തി. കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ 173 യുവപണ്ഡിതര്‍ക്ക് സഅദി ബിരുദവും 43 ബിരുദാനന്തര ബിരുദവും 20 ഹാഫിളുകള്‍ക്ക് അല്‍ ഹാഫിള് ബരുദവും നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമാപന സമ്മേളനം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍ സനദ് ദാനം നിര്‍വ്വഹിച്ചു. മാണിക്കോത്ത് എപി അബ്ദുല്ല മുസ് ലിയാര്‍ സനദ് ദാന പ്രഭാഷണവും പട്ടുവം കെ.പി അബൂബക്കര്‍ മുസ് ലിയാര്‍ ആമുഖ പ്രഭാഷണവും നിര്‍വ്വിഹിച്ചു. സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി അല്‍ അര്‍ശദി നടുവട്ടം പ്രഭാഷണം നടത്തി.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണംവം, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യദ് ആറ്റേേക്കായ തങ്ങള്‍ ദേളി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍, അബ്ദല്‍ ഹമീദ് മുസ് ലിയാര്‍ മാണി, ഹസ്സന്‍ മുസ് ലിയാര്‍ വയനാട്, കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ പരിയാരം, കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഉബൈദുല്ലാഹി സഅദി നദ് വി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, അലി അസ്‌കര്‍ ബാഖവി, അലിക്കുഞ്ഞി ദാരിമി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ റശീദ് ദാരിമി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഇബ്രാഹിം ഹാജി കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈന്‍ കടവതത്ത്, ശാഫി ഹാജി കീഴൂര്‍, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, സി.പി അബ്ലുല്ല ഹാജി ചെരുമ്പ, കാപ്റ്റന്‍ ഷരീഫ് കല്ലട്ര, എംടിപി അബ്ദുല്‍ റഹ്‌മന്‍ ഹാജി, റസാഖ് ഹാജി മേല്‍പ്പറമ്പ് സംബന്ധിച്ചു.
സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി കുറാ സമാപന പ്രാര്‍ത്ഥന നടത്തി.
സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി നന്ദിയും പറഞ്ഞു.

രാവിലെ ഗ്രാന്റ് മസ്ജിദില്‍ നടന്ന മുഹ് യിദ്ദീന്‍ റാത്തീബ് ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. മദനീയം അബ്ദുല്ലത്വീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം സഅദി വിട്ടല്‍ സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അലുംനി മീറ്റ് അബ്ദുല്‍ വഹാബ് തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. അഹ്‌മദ് ശിറിന്‍ വിഷയാവിതരണം നടത്തി.
11 മണിക്ക് നടന്ന സ്ഥാന വസ്ത്ര വിതരണം സയ്യിദ് ത്വാഹ ബാഫഖി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തി. താജുല്‍ ഉലമ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസി മീറ്റില്‍ അഹ്ദമദ് കെ മാണിയൂര്‍ വിഷയവതരണം നടത്തി.
ഉച്ചക്ക് നടന്ന സഅദി സംഗമം നടക്കും എംയുഎസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ സഅദി കൊന്നാര പ്രാര്‍ത്ഥന നടത്തി. സഅദുല്‍ ഉലമാ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി വയനാട് നസീഹത്ത് നടത്തും. ഉബൈദുല്ലാഹി സഅദി നദ് വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി അബ്ദുല്‍ ഹകീം സഅദി കൊയ്യോട്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശരീഫ് സഅദി മാവിലാടം, ബഷീര്‍ സഅദി വിരാജ്‌പേട്ട, അഷ്‌റഫ് സഅദി മല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിയ്യൂര്‍ അബ്ദുല്ല സഅദി സ്വാഗതവും നൗഫല്‍ സഅദി നന്ദിയും പറഞ്ഞു.
WhatsApp Donate