News & Updates

സി.പി അബ്ദുല്ല ഹാജിക്ക് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി അവാര്‍ഡ് സമ്മാനിച്ചു

സി.പി അബ്ദുല്ല ഹാജിക്ക് കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി അവാര്‍ഡ് സമ്മാനിച്ചു

12 Oct 2026
കാസര്‍കോട് > ജാമിഅ സഅദിയ്യ അറബിയയുടെ ഫൗണ്ടറും ഉത്തര കേരളത്തിലെ പ്രമുഖ ഉമറാ നേതൃത്വം കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നാമധേയത്തില്‍ സ്ഥാപിതമായ സ്മാരക അവാര്‍ഡിന്റെ മൂന്നാമത് എഡിഷന്‍ സി പി അബ്ദുല്ല ഹാജി ചെരുമ്പക്ക് സമ്മാനിച്ചു.
താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാന സമാപന സമ്മേളനത്തില്‍ വെച്ച് പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ അബ്ദുല്ല ഹാജി അവാര്‍ഡ് ഏറ്റുവാങ്ങി. വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹ്യ സേവനം, ദഅവ തുടങ്ങിയ മേഖലകളില്‍ മികച്ച സേവനങ്ങള്‍ അര്‍പിച്ച വ്യക്തികളെയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്.
മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ നിരവധി പേരിലേക്കെത്തിയ തന്റെ സേവന പ്രവര്‍ത്തനങ്ങളെയും സംഘടനാ രംഗത്ത് അര്‍പിച്ച നിസ്തുല സമര്‍പണങ്ങളെയും സഅദിയക്ക് നല്‍കിയ സമഗ്ര സംഭാവനകളെയും പരിഗണിച്ചാണ് സി.പി അബ്ദുല്ല ഹാജി ചെരുമ്പയെ ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വരുന്ന ആദ്യ കാലത്ത് തന്നെ ഇസ്ലാം കേരള ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ദഅവ രംഗത്ത് പുതിയൊരു വഴി വെട്ടിത്തെളിച്ച അബ്ദുല്ല ഹാജി ഈ രംഗത്തെ മലയാളികള്‍ക്കിടയിലെ ആദ്യ മാതൃകയായി പരിഗണിക്കപ്പെടുന്നു.
പരിപാടിക്ക് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കി.
WhatsApp Donate