News & Updates

കീഴൂര്‍ ഷാഫി ഹാജിയേയും മേല്‍പ്പറമ്പ് റസാഖ് ഹാജിയേയും സഅദിയ്യ ആദരിച്ചു

കീഴൂര്‍ ഷാഫി ഹാജിയേയും മേല്‍പ്പറമ്പ് റസാഖ് ഹാജിയേയും സഅദിയ്യ ആദരിച്ചു

12 Oct 2026
കാസര്‍കോട് > മുംബൈ കേന്ദ്രീകരിച്ച് ജാമിഅ സഅദിയക്ക് ജീവിതം സമര്‍പ്പിച്ച ശാഫി ഹാജി കീഴൂരിനെയും റസാഖ് ഹാജി മേല്‍പ്പറമ്പിനേയും ഉത്തര മലബാറിന്റെ വൈജ്ഞാനിക മുദ്ര ജാമിഅ സഅദിയ്യ ആദരിച്ചു.
കേരളീയ മുസ്ലിം സമൂഹത്തിന്റെ ദിശ മാറ്റി വരച്ച വിപ്ലവകരമായ മുന്നേറ്റമായിരുന്നു ജാമിഅ സഅദിയ്യയിലൂടെ താജുല്‍ ഉലമയും നൂറുല്‍ ഉലമയും കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയും അടങ്ങുന്ന ഉലമ ഉമറ നേതൃത്വം മുന്നോട്ട് വെച്ചത്.
തുടക്ക കാലം മുതല്‍ നേതൃത്വത്തോട് ചേര്‍ന്ന് നിന്ന് സഅദിയ്യക്കും പ്രസ്ഥാനത്തിനും കരുത്തായി മുംബൈയില്‍ ആറു പതിറ്റാണ്ടോളം സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച മുന്നണിപോരാളികളായിരുന്നു ശാഫി ഹാജി കീഴൂരും അബ്ദുല്‍ റസാഖ് ഹാജിയും. മുംബൈ കേന്ദ്രീകരിച്ച് കൊണ്ട് സഅദിയ്യയുടെ ഓഫീസ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് മര്‍ഹൂം നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉര്‍ജം നല്‍കിയ രണ്ട് വ്യക്തികളും പ്രവാസ ജീവിതത്തിന് ശേഷവും സഅദിയ്യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.
സഅദിയ്യയില്‍ നടന്ന ആണ്ട് നേര്‍ച്ച, സനദ് ദാന സമാപന സംഗമത്തില്‍ ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിക്കും. പരിപാടിക്ക് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പട്ടുവം കെ.പി അബൂബക്കര്‍ മുസ് ലിയാര്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ത്വാഹ ബഫഖി കുമ്പോല്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, നേതൃത്വം നല്‍കി.
WhatsApp Donate