News & Updates

മുനഫാസക്ക് പ്രൗഢ തുടക്കം ഫെസ്റ്റിന് ബുധനാഴ്ച തിരശ്ശീല വിഴും

മുനഫാസക്ക് പ്രൗഢ തുടക്കം ഫെസ്റ്റിന് ബുധനാഴ്ച തിരശ്ശീല വിഴും

16 Nov 2026
ദേളി: 'ഷീ ഇന്‍ ശരീഅ: ബിയോംഗ് ദി നരയിറ്റീവ്‌സ് എന്ന തീം അടിസ്ഥാനക്കി നാലു ദിവസങ്ങളിലായി നടക്കുന്ന സഅദിയ്യ ശരീഅത്ത് കോളേജ് ഫെസ്റ്റ് മുനാഫസക്ക് തുടക്കമായി.
സഅദിയ്യ സെക്രട്ടറി കെപി ഹുസൈന്‍ സഅദി കെസി റോഡിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി.
ഉബൈദുള്ള സഅദി അല്‍അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.
കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്ഗര്‍ ബാഖവി ജാഫര്‍ സഅദി അച്ചൂര്‍, അസീസ് സഅദി , മഹ്‌മൂദ് നിസാമി കൊല്‍ക്കത്ത പ്രസംഗിച്ചു.
സൈഫുദ്ദീന്‍ സഅദി നെക്രാജെ, ഇസ്ഹാഖ് ഫൈളി ശിറിയ , അബ്ദുല്‍ റഹ്‌മാന്‍ സഅദി തുവ്വൂര്‍ , മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്ല ഫൈസി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ദുള്ള അയ്യൂബി സ്വാഗതവും ഷാഹിദ് ചുഴലി നന്ദിയും പറഞ്ഞു.
WhatsApp Donate